Kochi: കൊച്ചിയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി(kochi)യിൽ ഇന്ന് സ്വകാര്യബസ്(privatebus) പണിമുടക്ക്.ബസ് തൊഴിലാളികൾക്കും ഉടമകൾക്കുമെതിരെ അന്യായമായി പൊലീസും(police) മോട്ടോർ വാഹനവകുപ്പും കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നടപടികൾ നിർത്തി വച്ചില്ലെങ്കിൽ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ആഹ്വാനം.

സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട്‌ കൊച്ചി മേഖലകളിലേക്ക് കൂടുതൽ സർവീസ് ഒരുക്കി. ആവശ്യമുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഒരുക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News