K Sudhakaran: സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാട്; വിഷയം ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

സുധാകരന്റെ ആർഎസ്എസ്(rss) അനുകൂല നിലപാട് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് യോഗത്തിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും കെപിസിസി(kpcc)യുടെ കാര്യത്തിൽ ഇടപെടില്ലെന്നുമാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്.

ഒരു പ്രസ്താവനയുടെ പുറകെ പോകില്ലെന്നും ലീഗിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഇ.ടി പ്രതികരിച്ചു.കെ.സുധാകരൻ്റെ ആർ എസ് എസ് അനുകൂല പ്രസ്താവനകൾക്കെതിരെ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് ആരംഭിച്ചത്. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യമടക്കം യോഗത്തിൽ ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News