Supremecourt: കെടിയു വിസി നിയമനം; പുനഃപരിശോധന ഹർജി നല്‍കി ഡോ. രാജശ്രീ

കെടിയു വിസി നിയമനത്തില്‍ സുപ്രീംകോടതി(supremecourt)യില്‍ പുനഃപരിശോധന ഹർജി നല്‍കി ഡോ രാജശ്രീ എം എസ്(rajasree ms). വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാണ് ആവശ്യം. നിയമനം വോയ്ഡ് അബ് ഇനിഷ്യോ ആക്കിയത് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ഉടൻ പുനഃ പരിശോധന ഹർജി ഫയൽ ചെയ്യും.

Mullapperiyar: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ(mullappeiyar) അണകെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട്(tamilnadu) സുപ്രീംകോടതി(supremecourt)യിൽ. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദേശിക്കണമെന്നാണ് ആവശ്യം. തമിഴ് നാടിൻറെ കൂടുതൽ ബോട്ടുകൾക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും ആവശ്യമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News