Police: സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു

സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസു(police)കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട(pathanamthitta) കോന്നി പൊലീസ്(police) ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ തേക്ക്തോട് സ്വദേശി ബിനു കുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് ഒളിച്ച് കടന്ന ഇയാൾ രാവിലെ ആറുമണിയോടെ മുകള്‍ നിലയിലെ മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

റാന്നി സ്വദേശിയായ യുവതയില്‍ നിന്ന് 14 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ബിനുകുമാർ കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്നു. പരിചയം മുതലാക്കി നിരവധി സ്ത്രീകളില്‍ നിന്നും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതികളുണ്ട്. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News