K Sudhakaran:സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട്; ന്യായീകരിച്ച് കോണ്‍ഗ്രസ്

ആര്‍എസ്എസ് അനുകൂല നിലപാടില്‍ സുധാകരന്(K Sudhakaran) സംരക്ഷണ കവചമൊരുക്കി നേതാക്കള്‍. നാവ് പിഴയെന്നും സുധാകരന്‍ കറകളഞ്ഞ മതേതരവാദിയെന്നും ചെന്നിത്തലയുടെ ന്യായീകരണം. ചെന്നിത്തലക്ക് പിന്നാലെ സുധാകരനെ ന്യായീകരിച്ച് വി ഡി സതീശനും രംഗത്തെത്തി. നാളെ നടത്താനിരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചു. കോണ്‍ഗ്രസ് നേതൃത്വത്തോട് ഒരുവിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചു.

ആര്‍എസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കള്‍. ചെന്നിത്തല സുധാകരന് സംരക്ഷണ കവചംതീര്‍ത്ത് രംഗത്തെത്തി. ചെന്നിത്തല പ്രതികരിച്ചേതാടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാട് മയപ്പെടുത്തി. സുധാകരന്‍ രാഹുലിന് കത്ത് നല്‍കിയെന്ന വാര്‍ത്തകളും ഇരുവരും നിക്ഷേധിച്ചു.

അതേസമയം നാളെ നടത്താനിരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സുധാകരന് പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പക്ഷേ വിവാദ പ്രസ്താവനയില്‍ പാര്‍ട്ടിയിലും മുന്നണിയിലും നിലനില്‍ക്കുന്ന പോര് രൂക്ഷമായതിനാലാണ് യോഗം മാറ്റാന്‍ കാരണമെന്നാണ് വിവരം. അതേസമയം വിവാദ പ്രസ്താവനയില്‍ എം പിമാര്‍ അടക്കമുളള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അതൃപ്തി അറിയിച്ചെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News