സവാള അധികമായി ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക !

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കല്‍പ്പിക്കാനാകാത്തതാണ്. നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാര്‍ ഉള്‍പ്പെടുന്ന, വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പമായാലും, ഇറച്ചിക്കറി ഉല്‍പ്പെടുന്ന നോണ്‍വെജ് ഭക്ഷണത്തിനൊപ്പമായാലും. എന്നാല്‍ സവാള അധികമായി ക‍ഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

പതിവായി ഉള്ളി കഴിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. സവാളയില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിയ്ക്കുന്നത് ഗ്യാസും വയറ്റില്‍ കനവും വയറിന് അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കും.
ഈ പച്ചക്കറിയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്, ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.

ഈ പച്ചക്കറിയുമായുള്ള ചര്‍മ്മ സമ്പര്‍ക്കക്കം അലര്‍ജിയുണ്ടാക്കും. എക്‌സിമ അഥവാ കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങൾ അനുഭവപ്പെടാം, ചിലര്‍ക്ക് ചര്‍മം ചൊറിഞ്ഞു തടിയ്ക്കാനും കണ്ണു ചുവന്നു വെള്ളം വരാനുമെല്ലാം കാരണമാകും

ധാരാളം ഉള്ളി കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന, രക്തം കട്ട പിടിക്കുന്നത് തടയാനുള്ള മരുന്നുകളെ തടസ്സപ്പെടുത്തുന്നു. സവാള നീര് ഭക്ഷണത്തില്‍ അമിതമായാല്‍ വയറിനു പ്രശ്നങ്ങളും എക്കിളുമെല്ലാം വരും. അമിതമായി സവാള കഴിച്ചാല്‍ ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകും. ശ്വാസത്തിനു മാത്രമല്ല, വിയര്‍പ്പിനും ദുര്‍ഗന്ധമധികരിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News