പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണം:എം വി ഗോവിന്ദന്‍ മാസ്റ്റര്‍| MV Govindan Master

പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). കേരള പ്രവാസി സംഘം രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ പ്രയാസങ്ങള്‍ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. കേന്ദ്രം പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കണം. ഫലപ്രദമായ കുടിയേറ്റ നിയമം വേണം. പ്രവാസി പെന്‍ഷന്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ മുഖേനെ ബിജെപിയും ആര്‍എസ്എസ്സും അവരുടെ അജണ്ട നടപ്പാക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം മതനിരപേക്ഷതയുടെ കലവറയാണ്. ഇതിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല. കേരളാ മോഡലിന് പ്രവാസികളുടെ സംഭാവന വളരെ വലുതാണ്. കേരളത്തിന്റെ വികസന നയം പാവപ്പെട്ടവരെ മുന്‍നിരയിലേക്ക് കൊണ്ടു വരാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News