ADVERTISEMENT
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശശി തരൂരി(shashi tharoor)നെ തഴഞ്ഞ് എഐസിസി(aicc) നേതൃത്വം. ഗുജറാത്ത് തെരഞ്ഞെടുപ്പിനായുള്ള താരപ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേരില്ല. ഇതേതുടർന്ന് വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഇതോടെ പ്രതികരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. താരപ്രചാരകരുടെ പട്ടികയിൽ മുൻപും ശശി തരൂർ ഇടം പിടിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരുൾപ്പെടെ 40 പേരുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽനിന്ന് തന്നെ വിമർശനം ഉയരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.