ബിനീഷ് കോടിയേരി(bineesh kodiyeri) കേരള ക്രിക്കറ്റ് അസോസിയേഷനൻ(KERALA CRICKET ASSOCIATION )ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായും, വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറിയായും ചുമതല്ല ഏൽക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് കെസിഎ നേതൃത്വത്തിലെക്കുള്ള ചിത്രം വ്യക്തമായത്.
നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച സംഘാടകനായ ബിനീഷ് തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെച്ച് നടന്ന മൂന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ലായിരുന്നു ആദ്യമായി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.