സംഘപരിവാര്‍ അനുഭാവിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍| Shashi Tharoor

സംഘപരിവാര്‍ അനുഭാവിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എം പി ശശി തരൂര്‍(Shashi Tharoor). നാളെ ദില്ലിയില്‍ നടക്കുന്ന പരിപാടിയില്‍ BJP നേതാവും ICCR അദ്ധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധയോടൊപ്പമാണ് ശശി തരൂര്‍ വേദി പങ്കിടുക.

സംഘപരിവാര്‍ അനുഭാവിയും കേന്ദ്രമന്ത്രി വി.മുരളീധരന്റെ അടുത്ത സുഹൃത്തും ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുത്ത് നരേന്ദ്ര മോദിയേയും ബി.ജെ.പി യേയും അനുകൂലിക്കുന്ന ഡല്‍ഹി മലയാളി PKD നമ്പ്യാരുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുന്നത്.

യു ടൂ കാന്‍ ബി എ ബ്രാന്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ശശി തരൂര്‍ എം.പി പങ്കെടുക്കുന്നത്. സംഘ പരിവാര്‍ അനുകൂല പുസ്തക പ്രസാദക സ്ഥാപനമായ ഇന്‍ഡസ് സ്‌ക്രാള്‍സാണ് പരിപാടിയുടെ സംഘാടകര്‍.ശശി തരൂര്‍ എം.പി ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്ന ICCR അദ്ധ്യക്ഷന്‍ വിനയ് സഹസ്ര ബുദ്ധെ ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവ് കൂടിയാണ്. ശശി തരൂര്‍ പങ്കെടുക്കുന്നത് കേവലം ഒരു പുസ്തക പ്രകാശന ചടങ്ങില്‍ മാത്രമല്ല സംഘപരിവാറിന്റെ തന്നെ ചടങ്ങിലാണ് എന്ന് വ്യക്തമാണ്.

സംഘപരിവാര്‍ സംഘടനകളുടെ ഔദ്യോഗിക പരിപാടി അല്ലെങ്കില്‍ പോലും ശശി തരൂരിനെ പോലെ മുതിര്‍ന്ന നേതാവ് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പുലര്‍ത്തിയ ജാഗ്രത അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന നിരീക്ഷണങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News