സുധാകരന്റെ RSS അനുകൂല പ്രസ്താവന; കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ച് ലീഗ്| Muslim League

കെ സുധാകരന്റെ RSS അനുകൂല പ്രസ്താവനയില്‍ ലീഗ്(Muslim League) കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചു. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലീഗ് ഭാരവാഹി യോഗം മലപ്പുറത്ത് തുടരുകയാണ്. എല്ലാ രാഷ്ട്രീയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങള്‍ വിശദീകരിച്ചു.

ഇതിനിടെ കെ സുധാകരന്റെ പ്രസ്താവനയിലേക്ക് ലീഗിനെ വലിച്ചിഴക്കേണ്ടെന്നും, കെപിസിസിയുടെ കാര്യത്തില്‍ ഇടപെടില്ലെന്നും ഭാരവാഹി യോഗത്തിനെത്തിയ ET മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഒരു പ്രസ്താവനയുടെ പുറകെ പോകേണ്ടതില്ലെന്നും മുസ്ലി ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി നിലപാട് മയപ്പെടുത്തി.

വിവാദത്തില്‍ യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ ലീഗ് സംസ്ഥാന ഭാരവാഹി യോഗം പുരോഗമിക്കുകയാണ്.

അതേസമയം സുധാകരന്‍ വിവാദം കോണ്‍ഗ്രസിന്റെ വിഷയമാണെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. വിഷയത്തെക്കുറിച്ച് സംസാരിച്ചുവെന്നും ബാക്കി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നും അജണ്ട തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel