സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട്; കോണ്‍ഗ്രസില്‍ ചേരിപ്പോര്|Congress

സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്. സുധാകരനെ രക്ഷിക്കാനിറങ്ങിയ ചെന്നിത്തല നീക്കം വി ഡി സതീശനും കെ മുരളീധരനുമെതിരെയാണ്. വിവാദങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കരുതലോടെയാണ് സതീശവിഭാഗം ഇതിനെ നോക്കികാണുന്നത്. പദവിയില്‍ തുടരാനുള്ള അണിയറ നീക്കങ്ങളുമായി കെ സുധാകരനും രംഗത്ത്.

സംഘപരിവാറിനെ തുടര്‍ച്ചയായി ന്യായീകരിക്കുന്ന സുധാകരനെ തള്ളിപ്പറയാതെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ചെന്നിത്തല ലക്ഷ്യം വി ഡി സതീശന്‍ തന്നെ, സുധാകരനെ ആദ്യം ന്യായീകരിക്കാതെ കരുതലോടെ നീങ്ങിയ സതീശനെയും പൊട്ടിത്തെറിച്ച മുരളീധരനെയും കടത്തിവെട്ടിയാണ് ചെന്നിത്തലയുടെ പ്രതിരോധം.

എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സതീശനെ കഴിഞ്ഞദിവസങ്ങളില്‍ വിമര്‍ശിച്ചതും അതില്‍ ചെന്നിത്തല മൗനം പാലിച്ചതും ശ്രദ്ധേയമാണ്. ഇതിന് തുടര്‍ച്ചയായി സംഘപരിവാറിനെ ന്യായീകരിക്കുന്ന സുധാകരനെ ഒട്ടും മടിയില്ലാതെ ചെന്നിത്തല ഒപ്പം കൂട്ടി. ന്യായീകരണത്തിന്റെ വിശദീകരണങ്ങള്‍ നിരത്തി.

കെപിസിസി അധ്യക്ഷ പദവിയില്‍ സുധാകരനെ നിലനിര്‍ത്തുക തന്നെയാണ് ചെന്നിത്തലയുടെ ലക്ഷ്യം. സതീശനുമായി തെറ്റിയ സുധാകരന് സംരക്ഷണ കവചനം ഒരുക്കുക. സംഘപരിവാര്‍ ബന്ധത്തില്‍ പലകുറി വിമര്‍ശന വിധേയനായ ചെന്നിത്തല തന്നെ സുധാകരനായി രംഗത്തിറങ്ങിയതിലും അതിശോക്തിയില്ല. എന്നാല്‍ രാജ്യത്ത് സംഘപരിവാര്‍ ഭീഷണിക്കെതിരെ യുദ്ധം നയിക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസിന് സുധാകരന്റെ നടപടികളെ നിസാരമായി കാണാന്‍ കഴിയുന്നുവെന്നതാണ് അതിശയകരം. കോണ്‍ഗ്രസില്‍ മതേതരനിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന അവശേഷിക്കുന്ന കോണ്‍ഗ്രസുകാരെക്കൂടി നിരാശപ്പെടുത്തുന്നതാണ് നേതാക്കളുടെ ഈ നീക്കങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News