
കത്വ കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി സുപ്രീംകോടതി(supremecourt). ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീര്‍ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതി ശുഭം സംഗ്രയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കി വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് അജയ് രസ്‌തോഗി, ജെ.ബി പര്‍ദീവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻറേതാണ് നിർദ്ദേശം.
Kozhikode:വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശി അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. 5 പോക്‌സോ കേസില്‍ അധ്യാപകന്‍ പ്രതിയാണ്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയായി. എലത്തൂര്‍ പൊലീസ് രാവിലെയാണ് ഇയാളെ പിടികൂടിയത്.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here