മോസ്റ്റ് റൊമാന്റിക് കപ്പിള്‍; അച്ഛനും അമ്മയ്ക്കും ഒരേ ദിവസം പിറന്നാള്‍; ആശംസകളറിയിച്ച് മക്കള്‍

അച്ഛന്‍ സുരേഷ് കുമാറിനും അമ്മ മേനകയ്ക്കും പിറന്നാള്‍ ആശംസകളുമായി മക്കളായ രേവതിയും കീര്‍ത്തിയും. പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ചതിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കീര്‍ത്തി ആശംസയറിയിച്ചത്.

ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികള്‍ എന്നാണ് അച്ഛനെയും അമ്മയെയും കുറിച്ച് കീര്‍ത്തി കുറിച്ചത്.

”ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന ദമ്പതികളെ കണ്ടെത്തുക അത്യപൂര്‍വ്വമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങളെന്ന് തോന്നുന്നു. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നാണ് രേവതി കുറിച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയാണ് രേവതി പങ്കുവച്ചിരിക്കുന്നത്.

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചായിരുന്നു ഇരുവരുടെയും ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News