UDF: അഭിഭാഷക നിയമനത്തിനായി ശുപാർശ; യുഡിഎഫ് ഭരണകാലത്തെ കത്തുകൾ പുറത്ത്

യുഡിഎഫ്(UDF) ഭരണകാലത്തെ ശുപാർശ കത്തുകൾ പുറത്ത്. സർക്കാർ അഭിഭാഷക നിയമനത്തിനായി നൽകിയ കത്തുകളാണ് പുറത്തുവന്നത്. യുഡിഎഫ് നേതാക്കളാണ് കത്തയച്ചത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രിയായ എ പി അനിൽകുമാർ, എംപിമാരായ കൊടികുന്നിൽ സുരേഷ്, കെ പി ധനപാലൻ, പീതാമ്പര കുറുപ്പ്, എംഎൽഎമാരായ പി ടി തോമസ്, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, വർക്കല കഹാർ, എ ടി ജോർജ്ജ്, ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ്, നേതാക്കൾ ആയ എം എം ഹസൻ, എ എ ഷൂക്കൂർ, കെ സി അബു , സിഎംപി നേതാവ് സി പി ജോൺ, ലീഗ് നേതാവും എംഎൽഎയുമായിരുന്ന കെഎൻഎ ഖാദർ, വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലി കുട്ടി വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് തുടങ്ങിയവരാണ് അഭിഭാഷക നിയമനത്തിന് ശുപാർശ കത്ത് നൽകിയത്.

ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ, മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്. എം എം ഹസൻ, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ,സി പി ജോൺ, ഹൈബി ഇഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്‌ത് കത്തുകൾ എഴുതിയിരിക്കുന്നത്. ഇതിന്റെ തെളിവുൾപ്പെടെ കൈരളി ന്യൂസിന് കിട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here