വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനാണോ തലവേദന; പരിഹാരം വന്നിട്ടുണ്ട് കേട്ടോ…

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് തുടരം തുടരെ വരുന്ന നോട്ടിഫിക്കേഷനുകള്‍. വലിയ ഗ്രൂപ്പ് ചാറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ (Notifications) ഓട്ടോമാറ്റിക്കല്‍ ആയി നിശബ്ദമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ നിന്നും വരുന്ന അറിയിപ്പുകള്‍ സ്വയം മ്യൂട്ട് അഥവാ നിശബ്ദമാക്കുന്നതിനാണ് ഈ ഓപ്ഷന്‍. നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കുന്നതിനും, വാട്ട്സ്ആപ്പ് (WhatsApp) കൂടുതല്‍ സുഗമമായി ഉപയോഗിക്കുന്നതിനും ഇത് സഹായിക്കുന്നു.

പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗപ്പെടുത്താം?

WABetaInfoയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, WhatsApp ബീറ്റ പതിപ്പ് (Beta version) 2.22.23.9, 256ലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളെ സ്വയം നിശബ്ദമാക്കുന്നതിന് സഹായിക്കും. അതായത്, 257-ാമത് അംഗത്തെ ഉള്‍പ്പെടുത്തിയാല്‍ ആപ്പ് ഗ്രൂപ്പുകളെ സ്വയം മ്യൂട്ട് ചെയ്യുന്നതാണ്. എന്നാല്‍, ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ ബീറ്റ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണമെന്നതാണ് നിബന്ധന.

WhatsApp ബീറ്റയില്‍ എങ്ങനെ എന്റോള്‍ ചെയ്യാം?

വാട്ട്സ്ആപ്പിനായുള്ള പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ തന്നെ പരീക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, ബീറ്റയില്‍ വാട്‌സ്ആപ്പ് എടുക്കാന്‍ ഇങ്ങനെ ചെയ്യാം…

ഇതിനായിനിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍, ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് പോകുക. ശേഷം, WhatsApp എന്ന് സെര്‍ച്ച് ചെയ്യുക. വാട്ട്സ്ആപ്പ് പേജില്‍, താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഇവിടെ ‘ബികം എ ബീറ്റ ടെസ്റ്റര്‍’ പാനല്‍ ദൃശ്യമാകും. ‘ഐ ആം ഇന്‍’ ക്ലിക്ക് ചെയ്ത്’ജോയിന്‍’ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News