PMA Salam: നാക്കുപിഴവാണെന്ന് സുധാകരൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്: നടപടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല: പിഎംഎ സലാം

ആർഎസ്എസ്(rss) പ്രസ്താവനയിൽ നാക്കുപിഴവാണെന്ന് സുധാകരൻ(k sudhakaran) ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ കോൺഗ്രസ് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. സുധാകാരനെതിരെ നടപടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും മലപ്പുറത്ത്(malappuram) ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം അദ്ദേഹം പ്രതികരിച്ചു. ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കോൺഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരന്റെ ആർഎസ്എസ്(rss) അനുകൂല നിലപാട് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ലീഗ് യോഗത്തിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും കെപിസിസി(kpcc)യുടെ കാര്യത്തിൽ ഇടപെടില്ലെന്നുമാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്.

ഒരു പ്രസ്താവനയുടെ പുറകെ പോകില്ലെന്നും ലീഗിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഇ.ടി പ്രതികരിച്ചു. കെ.സുധാകരൻ്റെ ആർ എസ് എസ് അനുകൂല പ്രസ്താവനകൾക്കെതിരെ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News