വീട്ടില്‍ എളുപ്പം തയാറാക്കാം റെഡ് വെല്‍വെറ്റ് കേക്ക്

വീട്ടില്‍ എളുപ്പം തയാറാക്കം റെഡ് വെല്‍വെറ്റ് കേക്ക്

ചേരുവകൾ :

1. മൈദ –   1 ½ കപ്പ്
2.കൊക്കോ പൗഡർ  – 1 ടേബിൾസ്പൂൺ
3.ബേക്കിംഗ് പൗഡർ – 1 സ്പൂൺ
4.ബേക്കിംഗ് സോഡ –  ½ സ്പൂൺ
5.ഉപ്പ്             – ഒരു നുള്ള്

6. സൺഫ്ലവർ ഓയിൽ  – ¾ cup
7. പഞ്ചസാര  – 1 കപ്പ്
8. മുട്ട   –  3
9. വാനില എസൻസ്  – 1 സ്പൂൺ
10. ബട്ടർ മിൽക്ക്   – ½ കപ്പ്
11. റെഡ് കളർ  – 2 സ്പൂൺ
12. കണ്ടൻസ്ഡ് മിൽക്ക് (ആവശ്യമെങ്കിൽ) -1 സ്പൂൺ

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം    – 3കപ്പ്
ചീസ്       – 1 കപ്പ്
പഞ്ചസാര പൊടിച്ചത്  – 2 കപ്പ്

തയാറാക്കുന്ന വിധം

 (പ്രീഹീറ്റ് അവ്ൻ 180 ഡിഗ്രിയിൽ 20 മിനിറ്റ്)

1 . പാൽ : ½ കപ്പ്

2 . സ്വർക്ക(വിനാഗിരി) അല്ലെങ്കിൽ  ലെമൺ ജ്യൂസ് : 1 ടേബിൾസ്പൂൺ. നാരങ്ങ നീരും പാലും  നല്ലത് പോലെ യോജിപ്പിച്ച്  10 മിനിറ്റു വെയ്ക്കുക.

1 . 1 -5 ചേരുവകൾ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനിലഎസൻസ്‌, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു  അരിച്ചു വെച്ച പൊടികളും ബട്ടർ മിൽക്കും റെഡ് കളറും ചേർത്തു യോജിപ്പിച്ചാൽ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ്  :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേർത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here