ക്ലാസ് ഓഫ് 80’സ്….എണ്‍പതുകളിലെ താരങ്ങളുടെ ഗെറ്റ്ടുഗതര്‍; ഇതൊരു ഒന്നൊന്നര കൂടിച്ചേരല്‍

80 കളിലെ താരങ്ങളുടെ ഗെറ്റ്ടുഗതറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ശ്രദ്ധേയമായത്. മുംബൈയില്‍ വച്ചു നടന്ന കൂടിച്ചേരലില്‍ ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി താരങ്ങളാണ് പങ്കെടുത്തത്. പൂനം ധില്ലനും ജാക്കി ഷ്‌റോഫും ആതിഥ്യം അരുളിയ പരിപാടി നവംബര്‍ 12ന് മുംബൈയില്‍ വച്ചാണ് നടന്നത്.

രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ്, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ മൊയ്തു, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയ താരനിര തന്നെ പരിപാടിയില്‍ പങ്കെടുത്തു.

വിദ്യാ ബാലന്‍, അനില്‍ കപൂര്‍ എന്നിവര്‍ ആദ്യമായി സൗഹൃദ സംഗമത്തില്‍ പങ്കാളികളായപ്പോള്‍ സ്ഥിരം സാന്നിധ്യമായിരുന്ന മോഹന്‍ലാലും രജനീകാന്തും എത്തിയില്ല.

2009 ല്‍ സുഹാസിനിയും, ലിസിയും ചേര്‍ന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഒത്തുചേരലിന്റെ പേര്.

ഇപ്പോള്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നടി ലിസി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 13 വര്‍ഷം മുന്‍പ് തനിക്കു തോന്നിയ ആശയമാണ് ഇതെന്നാണ് ലിസി പറയുന്നത്. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചു.

ലിസിയുടെ കുറിപ്പ്

എണ്‍പതുകളിലെ സുഹൃത്തുക്കള്‍ നവംബര്‍ 12ന് മുംബൈയിലാണ് കണ്ടുമുട്ടിയത്. ഇത് ഞങ്ങളുടെ 11-ാമത്തെ കൂടിച്ചേരലായിരുന്നു. ഈ വര്‍ഷത്തെ പുനഃസമാഗമത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ ബോളിവുഡ് സുഹൃത്തുക്കളായ പൂനം ധില്ലനും ജാക്കി ഷ്‌റോഫുമാണ്! ഹൃദ്യമായ ഒത്തുചേരലുകളില്‍ ഒന്നായിരുന്നു ഇത്തവണത്തേത്. ടീന അംബാനി, അനില്‍ കപൂര്‍, മീനാക്ഷി ശേഷാദ്രി, പത്മിനി കോലാപുരി, വിദ്യാ ബാലന്‍ എന്നിവരും ആദ്യമായി ഞങ്ങളുടെ ഭാഗമായി. കൂടിച്ചേരല്‍ എല്ലാവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. സുഹാസിനി മണിരത്നവുമായി 13 വര്‍ഷം മുമ്പ് ഞാന്‍ പങ്കുവച്ച ആശയമായിരുന്നു ഇത്. ഈ കാലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ സമ്മേളനമായി അതു വളര്‍ത്തി. ഇത് ആരംഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ എല്ലാവരും വിട പറഞ്ഞു, അടുത്ത വര്‍ഷം കാണാമെന്ന ഉറപ്പോടെ. പുതിയ വേഷങ്ങളും പുതിയ വേദിയും കാത്തിരിക്കാന്‍ വയ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here