കേരളത്തിൽ ആകെ ചട്ടലംഘനമെന്ന പ്രചരണം വാസ്തവവിരുദ്ധം ; മന്ത്രി പി രാജീവ്

കേരളത്തിൽ ആകെ ചട്ടലംഘനമെന്ന പ്രചരണം വാസ്തവവിരുദ്ധം എന്ന് മന്ത്രി പി രാജീവ് . സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം ആണെന്നും യുജിസി നിർദേശം പിൻതുടർന്നാൽ എല്ലായിടത്തെയും വിസിമാരെ പുറത്താക്കേണ്ടിവരുമെന്നും വലിയ പ്രത്യാഘാതം ഇതുണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു . മൈനിങ് & ജിയോളജി വകുപ്പിൻ്റെ കോംപാസ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജനങ്ങൾ വോട്ട് ചെയ്താണ് മന്ത്രിയായത്; ആരാണ് വിവരക്കേട് കാണിക്കുന്നതെന്ന് ജനങ്ങൾക്കറിയാം : മന്ത്രി വി ശിവൻകുട്ടി

കെ.മുരളീധരന്റെ പരിഹാസ പരാമർശത്തിൽ മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി . ജനങ്ങൾ വോട്ട് ചെയ്താണ് മന്ത്രിയായത് എന്നും ആരാണ് വിവരക്കേട് കാണിക്കുന്നതെന്ന് ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു .

രാജ്മോഹൻ ഉണ്ണിത്താൻ മുരളീധരനെക്കുറിച്ച് പറഞ്ഞതൊന്നും പറയിപ്പിക്കരുത് ,നേമത്ത് മുരളീധരനുണ്ടായത് ചെറിയ തോൽവിയല്ല ദയനീയ തോൽവി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here