World Population:ലോകജനസംഖ്യ 800 കോടി തികഞ്ഞു; എണ്ണൂറുകോടി തികച്ച് വിനിസ്

ലോകജനസംഖ്യ എണ്ണൂറു കോടി തികച്ചുകൊണ്ട് വിനിസ് മബാന്‍സാഗ് എന്ന പെണ്‍കുഞ്ഞ് ഫിലിപ്പീന്‍സില്‍ പിറന്നു. ചൊവ്വാഴ്ചാ പുലര്‍ച്ചെ 1.29ന് മനിലയിലെ ടോണ്ടോയിലുള്ള ഡോ. ജോസ് ഫാബെല്ലാ ആശുപത്രിയില്‍ മരിയാ മാര്‍ഗരെറ്റ് വില്ലോറെന്റെയുടെ മകളായിട്ടാണു വിനിസിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നു.

ലോകജനസംഖ്യ എണ്ണൂറു കോടി തികയുമെന്നു പ്രതീക്ഷിച്ചിരുന്ന കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ വെബ്‌സൈറ്റില്‍ തയാറാക്കിയിരുന്ന ജനസംഖ്യാ ക്ലോക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു നിശ്ചയിച്ചത്. വിനിസിന്റെയും അമ്മയുടെയും ചിത്രം ഫിലിപ്പീന്‍സ് അധികൃതര്‍ പുറത്തുവിട്ടു.

700 കോടിയില്‍നിന്ന് 800യില്‍ ലോക ജനസംഖ്യയെത്താന്‍ വെറും പതിനൊന്നു വര്‍ഷം മാത്രമാണ് എടുത്തത്. വരുന്ന 15 വര്‍ഷത്തിനുള്ളില്‍ 900 കോടിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ജനസംഖ്യാ വളര്‍ച്ച താഴ്ന്നു തുടങ്ങും. 2080ലേ 1000 കോടിയിലെത്തൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News