ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിന് ; പി എം എ സലാം

കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കോൺഗ്രസിന് കീഴ്പ്പെട്ട് മുസ്ലിം ലീഗ് . തെറ്റ് ആവർത്തിക്കില്ലെന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പിൽ പ്രതിഷേധങ്ങൾക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളെ തുടർന്നുണ്ടായ വിവാദങ്ങൾ മുസ്ലിം ലീഗ് മയപ്പെടുത്തുകയാണ് .
സുധാകരന്റെ ഖേദപ്രകടനവും , തെറ്റ് ആവർത്തിക്കില്ല എന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പും മുൻനിർത്തി വിഷയം അവസാനിപ്പിക്കാനാണ് നീക്കം .

ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ്ലിം ലീഗും രണ്ടുതട്ടിലാണ് . ഗവർണർക്കെതിരായ ഓഡിയൻസിനെ എതിർക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന യുഡിഎഫിന്റേതല്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.

സുധാകരന്റേത് നാക്കുപിഴയല്ലെന്നും തുറന്നുപറച്ചിൽ ആണെന്നും മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് സാധ്യത ഏറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here