ADVERTISEMENT
ഒറ്റ പ്രസവത്തില്‍ ദമ്പതികള്‍ക്ക് 4 കണ്‍മണികള്‍. ടെക്‌സാസില്‍ നിന്നുള്ള ഗാബിക്കും പാട്രിക് ഹാഗ്ലറിന്‍ ദമ്പതികള്‍ക്കാണ് 4 കുഞ്ഞുങ്ങള്‍ ജനിച്ചത്. പ്രസവത്തില്‍ ഒരു പോലെയുള്ള നാല് ആണ്‍കുഞ്ഞുങ്ങളാണ് ഇവര്‍ക്കുണ്ടായത്. ബെന്നറ്റ്, കോബി, ആദം, ഡെയ്ന്‍ എന്നിങ്ങനെ അവര്‍ക്ക് പേരിടുകയും ചെയ്തു.
അറിഞ്ഞവര്‍ക്കൊക്കെ ഈ നാല്‍വര്‍ സംഘം കൗതുകമായി മാറിയിരിക്കുകയാണ്. എന്നാല്‍ 4 കുഞ്ഞുങ്ങളും ആദ്യം ഗാബിക്ക് ചില്ലറ കുഴപ്പമല്ല സമ്മാനിച്ചത്. കുഞ്ഞുങ്ങളില്‍ ആരെയാണ് കുളിപ്പിച്ചത്, ആര്‍ക്കാണ് ഭക്ഷണം നല്‍കിയത് എന്നൊന്നും ഉറപ്പിക്കാനാകാത്ത അവസ്ഥ. ഒടുവില്‍ ആ അമ്മ ഈ പ്രശ്‌നത്തിന് പരിഹാരമായി കണ്ടെത്തി. നാല് കുട്ടികളുടെയും കാല്‍വിരലുകളുടെ നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങള്‍ വരച്ചുവച്ചാണ് പരിഹാരം കണ്ടെത്തിയത്.
ബെന്നറ്റിന്റെ നഖത്തിന്റെ നിറം പച്ചയും കോബിയുടെ വെള്ളയും ആക്കിമാറ്റി. ആദമിന്റെയും ഡെയ്ന്റെയും നഖങ്ങള്‍ക്കും വ്യത്യസ്ത നിറങ്ങള്‍ നല്‍കി. അതോടെയാണ് പ്രശ്‌നം പരിഹക്കപ്പെട്ടത്. ഏതായാലും കുറച്ച് മാസങ്ങള്‍ പ്രായമായപ്പോള്‍ കുഞ്ഞുങ്ങളെ തമ്മില്‍ സ്വാഭാവികമായി വേര്‍തിരിച്ചറിയാന്‍ ഗാബിക്ക് എളുപ്പമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.