ADVERTISEMENT
ഹീറോ മോട്ടോകോര്‍പിന് (Hero Motocorp) സൂപ്പര്‍ ബൈക്കുകളില്‍ പ്രമുഖരായ ഹാല്‍ലി ഡേവിഡ്സണ്‍ (Harley Davidson) കൈകൊടുത്തിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. മിഡില്‍ വെയ്റ്റ് സെഗ്മെന്റിലാണ് (350850 സിസി) ഇരുകമ്പനികളും ചേര്‍ന്ന് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ ഹാര്‍ലിയുടെ ബൈക്കുകള്‍ വില്‍ക്കുന്നത് ഹീറോയാണ്.
നിലവില്‍ 11.97 ലക്ഷം മുതലാണ് ഇന്ത്യയില്‍ ഹാര്‍ലി ബൈക്കുകളുടെ വില ആരംഭിക്കുന്നത്. രാജ്യത്ത് 1000 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ ഹാര്‍ലിയാണ് ഒന്നാമന്‍. 2022ലെ ആദ്യ 10 മാസം 287 ഹാര്‍ലി ബൈക്കുകളാണ് ഹീറോ ഇന്ത്യയില്‍ വിറ്റത്. ഹാര്‍ലി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 2020 ഒക്ടോബറിലാണ് ഇന്ത്യയിലെ വിതരണം ഹീറോ ഏറ്റെടുത്തത്.
ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്സണ്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലും ബൈക്കുകള്‍ അവതരിപ്പിക്കും എന്നാണ് വിവരം. നിലവില്‍ 1.5 ലക്ഷത്തിന് മുകളില്‍ വിലവരുന്ന മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 75 ശതമാനം വിപണി വിഹിതവുമായി റോയല്‍ എന്‍ഫീല്‍ഡാണ് മുന്നില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹീറോ-ഹാര്‍ലി സഖ്യത്തിലെ ആദ്യ മോഡല്‍ 2023-24 അവസാനത്തോടെ എത്തിയേക്കും.
ഹോണ്ട, ടിവിഎസ്, കെടിഎം, ബിഎംഡബ്ല്യൂ, കവാസാക്കി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സാന്നിധ്യമുള്ള മിഡില്‍ വെയിറ്റ് സെഗ്മെന്റില്‍ 6,700-7,000 യൂണീറ്റുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.