ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടിയുടെ കൈ കടിച്ചുപറിച്ച് നായ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടിയുടെ കൈ കടിച്ചുപറിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശില്‍ ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിക്കുന്നതാണ് ദൃശ്യങ്ങള്‍. ഗ്രേറ്റര്‍ നോയിഡയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

അമ്മയ്ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് ലിഫ്റ്റില്‍ വച്ച് കുട്ടിയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. അമ്മയ്ക്കൊപ്പം സ്‌കൂളില്‍ പോകുന്നതിനാണ് കുട്ടി അമ്മയോടൊപ്പം ലിഫ്റ്റില്‍ കയറിയത്. അതേ ലിഫ്റ്റില്‍ വളര്‍ത്തുനായയുമായി മറ്റൊരാളും കയറി. ഈ നായയാണ് കുട്ടിയെ കടിച്ചത്.

ചുറ്റും അടഞ്ഞ സ്ഥലമായതിനാല്‍ നായയുമായി ലിഫ്റ്റില്‍ കയറുന്നത് അനുവദിക്കാന്‍ പാടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് നാലു കുത്തിവെയ്പ് എടുത്തു. ലിഫ്റ്റില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് വളര്‍ത്തുനായ കുട്ടിയെ കടിച്ചത്. നായ കുട്ടിയുടെ കൈ കടിച്ചുപറിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News