ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരിനെയും, മികച്ച ജില്ലാഭരണകൂടമായി കോഴിക്കോടിനേയും (ഒരു ലക്ഷം രൂപ വീതം സമ്മാനം) മികച്ച കോര്‍പറേഷനായി തിരുവനന്തപുരത്തെയും (50,000 രൂപ) തെരഞ്ഞെടുത്തതായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാഷ് അവാര്‍ഡിന് പുറമെ സര്‍ട്ടിഫിക്കറ്റും മെമെന്റോയും അടങ്ങുന്ന പുരസ്‌ക്കാരങ്ങള്‍ ഡിസംബര്‍ മൂന്നിന് നടക്കുന്ന ഭിന്നശേഷി ദിനാചരണച്ചടങ്ങില്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റു പുരസ്‌കാരജേതാക്കള്‍ ഇവരാണ്:

മികച്ച ബ്ലോക്ക് പഞ്ചായത്ത് (50,000 രൂപ): നിലമ്പൂര്‍

മികച്ച ഗ്രാമ പഞ്ചായത്ത് (50,000 രൂപ): അരിമ്പൂര്‍ (തൃശ്ശൂര്‍)

മികച്ച നൂതനാശയം രൂപകല്‍പ്പന ചെയ്ത സ്ഥാപനം (25,000 രൂപ): നിപ്മര്‍, തൃശ്ശൂര്‍

ഭിന്നശേഷിക്കാര്‍ക്ക് മികച്ച പ്രാപ്യത നല്‍കുന്ന സ്ഥാപനം (25,000 രൂപ): കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്, മലപ്പുറം

എന്‍ജിഒയ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി പുനരധിവാസ കേന്ദ്രം (50,000 രൂപ): ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, കോട്ടയം

ദേശീയ അന്തര്‍ദേശീയ മികവ് നേടിയവര്‍ക്കുള്ള പുരസ്‌ക്കാരം (25,000 രൂപ): പ്രശാന്ത് ചന്ദ്രന്‍, തിരുവനന്തപുരം

മികച്ച ഭിന്നശേഷി കായികതാരം (25,000 രൂപ): പൊന്നു പി.വി (വയനാട്), വിഷ്ണു പി.വി (തൃശ്ശൂര്‍), അര്‍ഷക് ഷാജി(തിരുവനന്തപുരം)

മികച്ച സര്‍ഗാത്മകകഴിവുള്ള ഭിന്നശേഷി കുട്ടി (25,000 രൂപ): അനന്യ ബിജേഷ് (തിരുവനന്തപുരം), നയന്‍ എസ് (കൊല്ലം), കെ.എസ്.അസ്ന ഷെറിന്‍ (തൃശ്ശൂര്‍ )

സംസ്ഥാനത്തെ മാതൃകാ ഭിന്നശേഷിവ്യക്തി (25,000 രൂപ ): ധന്യ.പി (കോഴിക്കോട്), ജിമി ജോണ്‍ (വയനാട്)

ഭിന്നശേഷി മേഖലയിലെ മികച്ച എന്‍.ജി.ഒ സ്ഥാപനം (20,000 രൂപ): നവജീവന, പെര്‍ള ( കാസര്‍ഗോഡ്), ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍, വാഴൂര്‍ (കോട്ടയം ), എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ് (മലപ്പുറം)

ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴില്‍ദായകര്‍ (20,000 രൂപ ): റോസ്മിന്‍ മാത്യു (IAN ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ച്, തൃശ്ശൂര്‍)

സര്‍ക്കാര്‍ /പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാര്‍ (25,000 രൂപ ): വിജിമോള്‍ വി.എസ് (തിരുവനന്തപുരം), ഉഷ എസ്. ( തിരുവനന്തപുരം), സീന എ സി (തൃശ്ശൂര്‍), ഡോ.ബാബുരാജ് പി.ടി (കോട്ടയം), ഷിജു എന്‍.വി (വയനാട്)

സ്വകാര്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ (25,000 രൂപ ): നീതു.കെ.വി (കണ്ണൂര്‍ ), തോമസ് എ.ടി (ഇടുക്കി)

പ്രത്യേക പരാമര്‍ശം: കൃഷ്ണകുമാര്‍ (കൊല്ലം).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News