Sabarimala | മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു

തീർഥാടക പാതകളെ ഭക്തിസാന്ദ്രമാക്കി മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡല- മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയിരിക്കുന്നത്. മഹാപ്രളയത്തിനും കൊവിഡിനും ലോക്ക് ഡൗണിനും ശേഷം മണ്ഡലകാലം പൂണസജ്ജമാക്കാനുള്ള ശ്രമത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ ഭരണകൂടവും.

ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു .

പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്‌നി പകർന്നു . ഇതോടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികൾ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തർക്ക് പ്രവേശനം നൽകി . നട തുറന്ന ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News