Uttar Pradesh:കൊടുംക്രൂരത;യുവതിയുടെ തലയറുത്തു, കൈകാലുകള്‍ കഷ്ണമാക്കി

(Uttar Pradesh)ഉത്തര്‍പ്രദേശില്‍ യുവതിയുടെ തലയറുത്തു, കൈകാലുകള്‍ കഷ്ണമാക്ക കൊടുംക്രൂരത. ദില്ലിയില്‍ യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ചതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ഉത്തര്‍പ്രദേശിലും സമാന സംഭവമുണ്ടായത്. ഉത്തര്‍പ്രദേശിലെ അസംഗഡിലെ അഹ്‌റൗള പ്രദേശത്താണ് യുവതിയുടെ ശരീരം കഷ്ണങ്ങളാക്കി കിണറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കിണറ്റില്‍ നിന്ന് സ്ത്രീയുടെ കൈകാലുകള്‍, മറ്റു ശരീരഭാഗങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഉപേക്ഷിച്ച മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ല. നാട്ടുകാരാണ് മൃതദേഹ ഭാഗങ്ങള്‍ ആദ്യം കണ്ടെടുത്തത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. അഹ്‌റൗള പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹത്തില്‍ ഒരു ഉള്‍വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈകാലുകള്‍ കിണറ്റില്‍ ഒഴുകി നടക്കുകയായിരുന്നു. ”മൃതദേഹ ഭാഗങ്ങള്‍ കിട്ടിയതോടെ മോട്ടര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ചു. എന്നാല്‍ തലഭാഗം കണ്ടെത്താനായില്ല. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീ ആരെന്നു കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.”- അസംഗഡ് എസ്പി അനുരാഗ് ആര്യ പറഞ്ഞു.

മൃതദേഹാവശിഷ്ടങ്ങള്‍ അന്വേഷണ നടപടികളുടെ ഭാഗമായി മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ജില്ലയിലെ 20-30 വയസ്സുള്ള കാണാതായ യുവതികളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് എല്ലാ പൊലീസ് സ്റ്റേഷനുകളില്‍നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News