200 കോടിയുടെ പണം തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

200 കോടിയുടെ പണം തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം. പണം തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഉപ കുറ്റപത്രത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജ്വാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തത്.

ജാമ്യത്തുകയായി ജാക്വിലിന്‍ അന്‍പതിനായിരം രൂപ കെട്ടിവയ്ക്കണമെന്ന് സ്പെഷല്‍ ജഡ്ജി ശൈലേന്ദ്ര മാലിക് നിര്‍ദേശിച്ചു. തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വേണം.

ജാക്വിലിന്‍ സുകാഷ് ചന്ദ്രശേഖറില്‍നിന്നു വില കൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ പണം തട്ടിപ്പു കേസിലാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News