ADVERTISEMENT
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിമാനയാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തറവിറക്കി. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം. മാസ്‌ക് ധരിക്കണമോയെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് സ്വയം തീരുമാനമെടുക്കാം.
ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. എങ്കിലും മാസ്‌ക് ധരിക്കതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിലാണ് യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
രണ്ടുവര്‍ഷത്തോളം കാലമാണ് നിയന്ത്രണം നിലനിന്നത്. കോവിഡ് വ്യാപനഘട്ടത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ എത്തിയവരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെയും നോ ഫ്ലൈ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു.
അതേസമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. വിമാനകമ്പനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാനയാത്രക്ക് മാസ്ക് ഒഴിവാക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.