ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ഒന്നായിരുന്നു ട്വിറ്റര്‍. മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു ട്വിറ്റര്‍. ഇപ്പോഴിതാ ട്വിറ്ററിനും ഡിസ്‌നിയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ആമസോണും. ലോകമെമ്പാടുമുള്ള ‘കോര്‍പ്പറേറ്റ് ആന്റ് ടെക്‌നോളജി’യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ഒരു ദേശീയ മാധ്യമമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനി. ആ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടല്‍ സംഭവിച്ചാല്‍, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആയി അത് മാറുമെന്നാണ് സൂചന.
കമ്പനിയുടെ ഡിവൈസസ് ഓര്‍ഗനൈസേഷനിലുള്ളവരെയാണ് ഇതു കൂടുതലായി ബാധിക്കുക. വോയിസ് അസിസ്റ്റന്റ് സേവനമായ അലക്‌സ, റീടെയില്‍, ഹ്യുമന്‍ റിസോഴ്‌സസ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. ഘട്ടം ഘട്ടമായുള്ള പിരിച്ചു വിടലാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരെയും ഒരുമിച്ച് പറഞ്ഞു വിടുന്നതിനു പകരം ടീം അടിസ്ഥാനത്തിലായിരിക്കും ജോബ് കട്ട് നടപ്പാക്കുക.
ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന 10,000 ആളുകള്‍, കമ്പനിയുടെ ആകെ കോര്‍പറേറ്റ് ജോലിക്കാരുടെ ഏകദേശം 3 ശതമാനത്തോളം വരും.
സാധാരണയായി ഇ-കൊമേഴ്സിന്റെ വര്‍ഷത്തിലെ ഏറ്റവും മികച്ച സമയമാണ് ഇത്. എന്നാല്‍ ഈ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഭൂരിപക്ഷം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്നു. ഇതുവഴി ഓണ്‍ലൈന്‍ വിപണി സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇതിന് വ്യത്യാസം വന്നു. ഓണ്‍ലൈന്‍ വിട്ട് ഓഫ്‌ലൈനിലേക്ക് കൂടുതല്‍ പേരും ഇറങ്ങിചെന്നു. ഇതും വില്പനയെ ബാധിച്ചിരിക്കാം എന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടല്‍ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായാണ് ഡിസ്‌നിയും പിരിച്ചുവിടല്‍ നടപടി അവതരിപ്പിക്കുന്നത്. ഇതോടെ തങ്ങളേയും പിരിച്ചുവിടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരെല്ലാം തന്നെ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here