ജയയെ കല്ല്യാണം കഴിച്ചത് നീണ്ട മുടി കണ്ടിട്ട്; നീളമുള്ള മുടിയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് ബിഗ് ബി

ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളില്‍ ഒന്ന് ജയയുടെ നീണ്ട മുടി കണ്ടിട്ടാണെന്ന് അമിതാഭ് ഭച്ചന്‍. രാജസ്ഥാനിലെ ജയ്പ്പൂര്‍ സ്വദേശിയായ പ്രിയങ്ക മഹര്‍ഷി എന്ന 29കാരിയായ ബ്യൂട്ടീഷനൊപ്പം പരിപാടി അവതരിപ്പിക്കുമ്പോഴാണ് അമിതാഭ് ബച്ചന്‍ തന്റെ മുടി സ്നേഹം പ്രകടിപ്പിച്ചത്.

കണങ്കാല്‍ വരെ നീണ്ടുകിടന്നിരുന്ന അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ മുടിയെക്കുറിച്ചും ബച്ചന്‍ സംസാരിച്ചു. ‘ എനിക്കറിയില്ല ലതാജി എന്താണ് മുടിയില്‍ തേച്ചിരുന്നതെന്ന്. പക്ഷെ അത് വളരെയധികം നീണ്ടതും മനോഹരവുമാണ്. ഒരുപക്ഷെ, ഞാന്‍ ജയ ബച്ചനെ കല്ല്യാണം കഴിക്കാനുള്ള കാരണങ്ങളിലൊന്ന് അവരുടെ നീണ്ട മനോഹരമായ മുടിയാണ്’, ബച്ചന്‍ പറഞ്ഞു.

കോന്‍ ബനേഗ ക്രോര്‍പതി അവതരിപ്പിക്കുന്നതിനിടയിലാണ് നീളമുള്ള മുടി തനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അമിതാഭ് ബച്ചന്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ മുടി വെട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നീണ്ട മുടിയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നന്നായി വളരുന്ന മുടി വെട്ടേണ്ട കാര്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News