ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ടത്തിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയവും ഇന്നാണ് അവസാനിക്കുക.സ്ഥാനാർഥി കാഞ്ചൻ ജെരിവാല പത്രിക കഴിഞ്ഞദിവസം പിൻവലിച്ചതിൽ ബിജെപി ആംആദ്മി വാക്ക് പോര് രൂക്ഷം.അതേസമയം സിപിഐഎം ഇത്തവണ 10 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.

സസ്പെൻസുകളിലൂടെയും ട്വിസ്റ്റുകളിലൂടെയും കടന്ന് പോവുകയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ആദ്യ തിരിച്ചടി കിട്ടിയത് കോൺഗ്രസിനായിരുന്നു.മൂന്ന് സിറ്റിങ് എംഎൽഎമാരാണ് കോൺഗ്രസ് വിട്ടത്. ഇതിൽ രണ്ടുപേർ ബിജെപിയിൽ ചേർന്നു. സമാന തിരിച്ചടി ബിജെപിക്കും ലഭിച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധത്തെ തുടർന്ന് മാതർ സീറ്റിലെ എംഎൽഎ ആംആദ്മിയിലേക്ക് പോവുകയും മുൻ നിര നേതാക്കളിൽ പലരും സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വിമതരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനാണ് ബിജെപി ലക്ഷ്യം. ഒന്നാം ഘട്ട പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നിരിക്കെ അമിത്ഷായുടെ തന്ത്രങ്ങൾ ഫലം കാണുമോ എന്നുള്ളത് കണ്ടറിയാം.സൂറത്ത് ഈസ്റ്റ് സീറ്റിലെ സ്ഥാനാർഥി കാഞ്ചൻ ജരിവാല നാമനിർദേശ പത്രിക പിൻവലിച്ചത് ആം ആദ്മിക്ക് ക്ഷീണമായി.ബിജെപി ഭീഷണിപ്പെടുത്തി പത്രിക പിൻവലിച്ചെന്നാണ് ആരോപണം. മോർബി ദുരന്തവും, പഴയ പെൻഷൻ നയവും, കോൺഗ്രസും ആംആദ്മിയും പ്രചാരണ ആയുധമാക്കുമ്പോൾ വികസനം മുന്നിലേക്കിട്ടാണ് ബിജെപി പ്രചാരണം. അതേസമയം 10 സീറ്റുകളിലേക്കാണ് സിപിഐഎം മത്സരിക്കുന്നത്. ഇന്നലെ അവസാന ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസും പുറത്തിറക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here