ADVERTISEMENT
പാലക്കാട് കൽപ്പാത്തി രഥോത്സവം സമാപിച്ചു. ദേവരഥ സംഗമം കാണാനായി ആയിരങ്ങളാണെത്തിയത്. മൂന്നു ദിവസത്തെ രഥപ്രയാണങ്ങൾക്ക് സമാപ്തി കുറിച്ച് തേരുമുട്ടിയിൽ രഥങ്ങൾ സംഗമിച്ചു .നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളാണ് സംഗമിച്ചത്.
ഓരോ രഥങ്ങളിലും ദേവീ ദേവൻമാർ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരു മുട്ടിയിലെത്തി. ജെസിബിയുടെ സഹായത്തോടെ വിശ്വാസികളും ആനയും ചേർന്നാണ് തേര് വലിച്ചത്. 35 വർഷങ്ങൾക്ക് ശേഷമാണ് മന്തക്കര മഹാഗണപതി പുതിയ തേരിൽ എഴുന്നളിയത്. അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനി അഗ്രഹാരങ്ങളിൽ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.