Iran: ഇറാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവെപ്പ്. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.

ബൈക്കില്‍ എത്തിയ രണ്ട് സായുധരായ തീവ്രവാദികള്‍ ഇസെഹ് നഗരത്തിലെ ഒരു സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഒക്ടോബര്‍ 26 ന്, ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളില്‍ രണ്ടുമാസത്തിനുള്ളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News