World Cup: ഫ്രാന്‍സ്-ഓസ്ട്രലിയ പോരാട്ടം ബുധനാഴ്ച്ച; ആകാംക്ഷയോടെ ഫുട്‌ബോള്‍ പ്രേമികള്‍

ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ ഖത്തര്‍ ലോകകപ്പിലെ പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഓസ്‌ട്രേലിയയാണ് ആദ്യ എതിരാളി.

ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരനിരയുമാണ് ലെസ് ബ്ലൂസ് ഖത്തര്‍ ലോകകപ്പിനെത്തിയിട്ടുള്ളത്. കരിം ബെന്‍സേമ,കിലിയന്‍ എംബാപ്പെ , ഗ്രീസ്മാന്‍ , ഡെംബലെ തുടങ്ങി ഗ്ലാമര്‍ താര നിര തന്നെ ദെഷാംപ്‌സിന്റെ സംഘത്തിലുണ്ട്. കിരീടം നിലനിര്‍ത്താന്‍ ഉറച്ച് ഇറങ്ങുന്ന നീലപ്പടക്ക് ഡി ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയാണ് ആദ്യ എതിരാളി.

22 ന് രാത്രി 12:30 ന് അല്‍ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. 26 ന് രാത്രി 9:30 ന് ഫ്രഞ്ച് പട ഡെന്മാര്‍ക്കിനെ നേരിടും. 974 സ്റ്റേഡിയത്തിലാണ് മത്സരം. 30 ന് രാത്രി 8:30 ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ടുണീഷ്യക്കെതിരെയാണ് ഫ്രാന്‍സിന്റെ അവസാന ഗ്രൂപ്പ് മത്സരം. ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഡെന്മാര്‍ക്ക് മാത്രമാണ് ഗ്രൂപ്പില്‍ ഫ്രാന്‍സിന്റെ ഭേദപ്പെട്ട എതിരാളി. ഡിസംബര്‍ 3 മുതല്‍ 6 വരെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ .

അതേസമയം, ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ അര്‍ജന്റീന, ജര്‍മനി ടീമുകള്‍ക്ക് ജയം. അര്‍ജന്റീന മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് യു.എ.ഇയെ തകര്‍ത്തു. ഏഞ്ചല്‍ഡിമരിയ ഇരട്ട ഗോള്‍ നേടി. ലിയോണല്‍ മെസി ഒരു ഗോള്‍ നേടി. വിജയത്തോടെ തോല്‍വി അറിയാതെ 36 മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി. ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് ഒമാനെ തോല്‍പിച്ചു. നിക്കളാസ് ഫുള്‍ക്രഗിന്റെ വകയായിരുന്നു വിജയ ഗോള്‍. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒരു ഗോളിന് സൌദി അറേബ്യയെ പരാജയപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here