Himachal Pradesh: ഹിമാചല്‍പ്രദേശില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

രാത്രി 9:32 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറായിരുന്നു.

മാണ്ഡി, കംഗ്ര, പരിസര പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

ഇതുവരെ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹിമാലയന്‍ മേഖലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായി.

ഉത്തരാഖണ്ഡ്-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഹിമാലയന്‍ മേഖലയില്‍ നവംബര്‍ 8 നും 16 നും ഇടയില്‍ കുറഞ്ഞത് 10 ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജിയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here