ADVERTISEMENT
കണ്ണൂരില്‍ കെ സുധാകരനെതിരെ പോസ്റ്റര്‍ പ്രചരണം. ഡി സി സി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത്. കോണ്‍ഗ്രസ്സിനെ ആര്‍ എസ് എസ്സില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ ശാപം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്
കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നിലാണ് കെ സുധാകരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.കെ സുധാകരനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.നെഹ്രുവിനെ തള്ളിപറഞ്ഞ് ആര്‍ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ അന്തകന്‍,കോണ്‍ഗ്രസ്സിനെ ആര്‍ എസ് എസ്സില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ ശാപം,ആര്‍ എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയ വിമര്‍ശനങ്ങളും പോസ്റ്ററിലുണ്ട്.മുന്‍ ഡി സി സി പ്രസിഡണ്ടായിരുന്ന പി രാമകൃഷ്ണന്റെ സുധാകരനെതിരായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടുന്നു.യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്.
ആര്‍ എസ് എസ് അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്ത് നിന്നും സുധാകരന്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.