ADVERTISEMENT
ലക്ഷക്കണക്കിന് പേര്‍ക്ക് തണലൊരുക്കിയ ലൈഫ് പദ്ധതി വഴി 70,000 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി. ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് കൂടി വീടൊരുക്കാന്‍ സഹായകമാകുന്നതാണ് ഉത്തരവ്.
ആദ്യ ഘട്ടമെന്ന നിലയില്‍ 70000 വീടുകളും രണ്ടാം ഘട്ടത്തില്‍ വര്‍ഷം ഒരു ലക്ഷം വീടെന്ന നിലയില്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീടുകളും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഗാരന്റിയില്‍ കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.
2017 ലെ പട്ടികയില്ലുള്ള ഇനിയും കരാര്‍വച്ച് ഫണ്ട് അഭ്യര്‍ഥന നടത്താത്തവരെ ഒഴിവാക്കും. ഇവര്‍ക്ക് പകരം പുതിയ പട്ടികയില്‍ നിന്നും ഗുണഭോക്കാക്കളെ തെരഞ്ഞെടുത്താണ് വീടുകള്‍ നിര്‍മ്മിക്കുക. പട്ടികജാതി, പട്ടികവര്‍ഗ അതിദരിദ്ര മേഖലയിലെ ഭവനരഹിതര്‍ക്കാണ് ആദ്യ പരിഗണന. 2019 ലെ പട്ടികയിലെ പട്ടികജാതി , പട്ടികവര്‍ഗ ഫിഷറീസ് അഡീഷണല്‍ ലിസ്റ്റിലെ വീടുകള്‍ പൂര്‍ത്തിയാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്കും പദ്ധതി ഏറ്റെടുക്കാം. 3,14,425 വീടാണ് ഇതുവരെ ലൈഫ് പദ്ധതിയിലൂടെ ഒരുക്കിയത് ഇവയില്‍ 29,189 വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.