Covid: കൊവിഡിനെ മറികടന്ന് കേരളം സാമ്പത്തിക കുതിപ്പില്‍; വളര്‍ച്ച 12.01 ശതമാനം

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങള്‍ കേരളം മറികടക്കുകയാണ്. 2020-2021നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 12.01 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. സാമ്പത്തിക സ്ഥിതിവിവര വകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. 2020-2021ല്‍ 8.43 ശതമാനമായിരുന്നു വളര്‍ച്ച നരക്ക്. ഇതില്‍ നിന്ന് 3.58 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് പ്രതീക്ഷ നല്‍കുന്നത്. ആളോഹരി വരുമാനം 1,62,992 രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആളോഹരി വരുമാനത്തില്‍ 2.57 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. 5.73 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം.

കൊവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച ഹോട്ടല്‍-റസ്റ്റോറന്റ് മേഖലകള്‍ വളര്‍ച്ച തിരിച്ചുപിടിക്കുകയാണ്. 114 ശതമാനത്തിന്റെ വളര്‍ച്ച ഈ മേഖല കൈവരിച്ചു. കാര്‍ഷിക മേഖലയില്‍ 4.64, നിര്‍മ്മാണ മേഖലയില്‍ 3.63 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News