
രാജീവ് ഗാന്ധി വധക്കേസ്(Rajiv Gandhi murder) പ്രതികളെ മോചിപ്പിച്ചെങ്കില്‍ തന്നെയും മോചിപ്പിക്കണമെന്ന് ജീവപര്യന്തം കുറ്റവാളി സ്വാമി ശ്രദ്ധാനന്ദ്(Swami Shradhanand) സുപ്രീം കോടതിയില്‍(Supreme court) ആവശ്യപ്പെട്ടു. സമ്പത്തിനുവേണ്ടി ഭാര്യയെ കൊലപ്പെടുത്തിയതിനാണ് സ്വാമി ശ്രദ്ധാനന്ദ് തടവിലായത്. അടുത്തിടെ മോചിതരായ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച നീതി തനിക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയില്‍ മോചനത്തിനായി അപേക്ഷിക്കുകയായിരുന്നു.
ഒരു കൊലപാതകത്തിന് ശിക്ഷാ ഇളവോ പരോളോ ഇല്ലാതെയാണ് ജീവപര്യന്തം തടവിന് 29 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ശ്രദ്ധാനന്ദിന്റെ അഭിഭാഷകന്‍ വരുണ്‍ താക്കൂര്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിനോട് വാദിച്ചു.
1991ല്‍ 16 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍
ശിക്ഷിക്കപ്പെട്ടവര്‍ പോലും പരോളോടെ 30 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍ മോചിതരായിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു. ”ഇത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനത്തിന്റെ ഒരു ക്ലാസിക് കേസാണ്,” അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരന് 80 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും 1994 മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുകയാണെന്നും അപേക്ഷയില്‍ താക്കൂര്‍ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെന്ന നിലയില്‍ മൂന്ന് വര്‍ഷമായി ബെല്‍ഗാം ജയിലില്‍ ഏകാന്ത തടവിലായിരുന്നു അദ്ദേഹം, അഭിഭാഷകന്‍ പറഞ്ഞു.
ഇളവും പരോളും അനുവദിക്കുന്നതിനുള്ള അപേക്ഷ 2014ല്‍ സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കാതെ തീര്‍പ്പാക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here