Operation Lotus: ഓപ്പറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിക്ക് നേട്ടീസ്

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് നേട്ടീസ്. തെലങ്കാന പൊലീസ് സംഘം കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണ് നോട്ടീസ് നല്‍കിയത്. ഈ മാസം 21 ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനാണ് നോട്ടീസ്. നല്‍ഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറിയാണ് നോട്ടീസ് കൈപ്പറ്റിയത്.

അതേസമയം, കുതിരക്കച്ചവടത്തിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ പങ്ക് സംബന്ധിച്ച് കേരളാ ബിജെപിയില്‍ ആശയക്കുഴപ്പം. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ കെ സുരേന്ദ്രന്‍. ബി ജെ പി കോര്‍ കമ്മിറ്റി യോഗം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News