Agnipath: തെക്കന്‍ ജില്ലകളിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ്(Agnipath) റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്(Kollam) തുടങ്ങി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി. കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിലേക്ക് താല്‍ക്കാലിക ജോലി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. അഗ്‌നിവീര്‍ ആയി രാജ്യസേവനം നടത്താന്‍ ആകെ 25367 ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 2000 ഉദ്യോഗാര്‍ത്ഥികളെ റാലിയുടെ ആദ്യ ദിനത്തില്‍ വിളിച്ചു. ആദ്യ ദിവസം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരികക്ഷമതാ പരിശോധനയും അതില്‍ വിജയിക്കുന്നവര്‍ക്ക് വൈദ്യ പരിശോധനയും നടത്തും.

കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നഴ്സിംഗ് അസിസ്റ്റന്റ്, മത അധ്യാപകര്‍ എന്നിവയിലേക്കുള്ള ആര്‍മി റിക്രൂട്ട്മെന്റ് റാലിയും നവംബര്‍ 26 മുതല്‍ 29 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. ഈ വിഭാഗങ്ങളില്‍ ഏകദേശം 11500 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബര്‍ 28 നും അവസാന വൈദ്യപരിശോധന നവംബര്‍ 29 നും നടക്കും.റാലിക്ക് ആര്‍മി റിക്രൂട്ട്മെന്റ് ബാംഗ്ലൂര്‍ സോണ്‍ ഡി.ഡി.ജി. ബ്രിഗേഡിയര്‍ എ. എസ്. വലിമ്പേയി നേതൃത്വം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News