Kottayam: മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷിച്ചു

കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ രക്ഷിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി സുശാന്തിനെയാണ് രക്ഷിച്ചത്

മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മണ്‍തിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ നാലുപേര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.

രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോയിലിലേര്‍പ്പെട്ടിരുന്നത്. ഇതില്‍ മൂന്നുപേര്‍ മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News