Kollam: ആംബര്‍ ഗ്രീസുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

കൊല്ലത്ത്(Kollam) ആംബര്‍ ഗ്രീസുമായി സഹോദരങ്ങള്‍ അറസ്റ്റില്‍(Arrest). കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസ്(police) വനം വകുപ്പിന് കൈമാറി. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

കല്ലമ്പലത്തിനും പാരിപ്പള്ളിയ്ക്ക് ഇടയില്‍ ഫാര്‍മസി മുക്ക് എന്ന സ്ഥലത്ത് വച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആമ്പര്‍ ഗ്രീസ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു കാറിടിച്ച ശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് കല്ലമ്പലം പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരു ബാഗ് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ബാഗില്‍ നിന്നും 3 കഷണങ്ങളായി ആംബര്‍ ഗ്രീസ് കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ആമ്പര്‍ ഗ്രീസ് തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് നിന്നും ഒരാള്‍ കൊണ്ടുവന്നതാണെന്നും കഴകൂട്ടത്ത് കൊണ്ട് പോയി ടെസ്റ്റ് ചെയ്ത ശേഷം വില്‍ക്കാനായിരുന്നു പദ്ധതിയെന്നും വ്യക്തമായി. അഞ്ചേമുക്കാല്‍ കിലോ ആംബര്‍ ഗ്രീസാണ് പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News