വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോല്‍പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നു: സി കെ ശ്രീധരന്‍

സമീപക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന സികെ ശ്രീധരന്‍. അതുകൊണ്ട് 45 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന നീക്കമാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സികെ ശ്രീധരന്‍ പറഞ്ഞു.

വര്‍ഗ്ഗീയ ഫാസിസ്റ്റ ശക്തികളെ ചെറുത്ത് തോല്‍പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്നും ദേശീയ തലത്തില്‍ വര്‍ഗ്ഗീയതയുമായി സമരസപ്പെട്ടു പോവുകയാണെന്നും സി കെ ശ്രീധരന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള മതേതര വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ക്ക് ഈ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഹ്‌റുവിനെയും ഗാന്ധിജിയെയും തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിസ്സംഗമായി നില്‍ക്കുകയാണ് കോണ്‍ഗ്രസെന്നും. സി പി ഐ എം വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നുവെന്നും സി കെ ശ്രീധരന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News