ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണമായ സംഭവം. അപകടത്തിന്റെസിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്.
ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ, ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പെണ്‍കുട്ടിയോട് പൊതുവായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പിന്നീട് അയാള്‍ ആശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മറ്റൊരു കാര്‍ കയറി ഇറങ്ങാതെ പോയത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#Maharashtra In #Aurangabad auto driver molested girl in moving auto,minor girl jumped from moving auto,girl injured,admitted to Hospital
After molesting the girl jumped from speeding auto which was caught on CCTV pic.twitter.com/l6C06zuClt
— Siraj Noorani (@sirajnoorani) November 15, 2022
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.