കമല്‍ഹാസ്സനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു ?

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തുടങ്ങുമെന്നും ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

ഷങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഇന്ത്യന്‍ 2’വിന്റെ തിരക്കിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

കമല്‍ഹാസന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ ‘വിക്രമി’ല്‍ വിജയ് സേതുപതിയുമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു

അജിത്ത് നായകനാകുന്ന ചിത്രം ‘തുനിവിന്റെ റിലീസിന് ശേഷമാകും കമല്‍ഹാസന്റെ പ്രൊജക്റ്റ് എച്ച് വിനോദ് പ്രഖ്യാപിക്കുക. ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ എച്ച് വിനോദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel