P Sathidevi: മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമുള്ള വിഷയം: പി സതീദേവി

കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം വളരെ ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P Sathidevi). വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടുത്ത സിറ്റിംഗില്‍ മെഡിക്കല്‍ കോളജ് അധികൃതരെ കേള്‍ക്കുമെന്നും വിവേചനമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നും സതീദേവി പ്രതികരിച്ചു.

മീനങ്ങാടിയില്‍ ജനഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി

വയനാട് മീനങ്ങാടിയില്‍ ഒരു മാസക്കാലമായി ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി.അമ്പലവയല്‍ കുപ്പമുടിയില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു.

ഒരു മാസക്കാലമായുള്ള ഭീതി അവസാനിപ്പിച്ച് മീനങ്ങാടിയിലെ കടുവ ഒടുവില്‍ കൂട്ടിലായി.വളര്‍ത്തുമൃഗങ്ങളെ പിടികൂടി ജനവാസ മേഖലയില്‍ വിഹരിച്ച കടുവ പൊന്മുടി കോട്ട അമ്പലത്തിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ സ്ഥലത്ത് നടന്നിരുന്നു.ഇതേ തുടര്‍ന്ന് അഞ്ച് കൂടുകളും നീരീക്ഷണ ക്യാമറകളും പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ചിരുന്നു.കടുവ കുടുങ്ങിയ പ്രദേശത്തും ദിവസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

മീനങ്ങാടി അമ്പലവയല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിമേഖലകളിലും അമ്പുകുത്തി മലനിരകളോടും ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു കടുവാ ഭീതി നിലനിന്നിരുന്നത്.തോട്ടങ്ങളും മലഞ്ചെരിവുകളുമുള്ള പ്രദേശത്ത് കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ
പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ വനം വകുപ്പ് നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ദുര്‍ഘട മേഖലകളില്‍ അത് ഫലം കണ്ടിരുന്നില്ല.അതേ സമയം ഈ മേഖലയോട് ചേര്‍ന്ന ബീനാച്ചി എസ്റ്റേറ്റിന് സമീപമിറങ്ങിയ കടുവതന്നെയാണൊ ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here