സുലൈമാനി ദാ ഇനി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ…

എല്ലാവര്‍ക്കും കുടിക്കാന്‍ ഇഷ്ടമുള്ള ഒരു പാനീയമായിരിക്കും സുലൈമാനി.  സുലൈമാനി ദാ ഇനി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ…

  1. ചുവടു കട്ടിയുള്ള ഒരു സ്റ്റീൽ പാത്രം എടുക്കുക, അതിനു യോജിച്ച ഒരു അടപ്പും വേണം.

  2. ഒന്നര ഗ്ലാസ് തണുത്ത വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക.

  3. നന്നായിട്ടു തിളച്ചു വരുമ്പോൾ തീ കെടുത്തിയിട്ടു, അല്ലെങ്കിൽ സ്റ്റവിന്റെ മുകളിൽ നിന്നും പാത്രം മാറ്റിയിട്ട് ഒരു ടീസ്പൂൺ ചായപ്പൊടി അതിലിടുക ( 2ഗ്രാം )

  4. ഒരു സ്പൂൺ കൊണ്ട് നന്നായിട്ടു ഇളക്കിയിട്ടു ഉടനെ അടച്ചു വക്കുക ( ഇതിനെല്ലാം കൂടി 15 സെക്കൻഡിൽ കൂടുതൽ സമയം എടുക്കരുത്.)

  5. മധുരം വേണ്ടവരാണെങ്കിൽ പഞ്ചസാര ഒരു കപ്പിൽ ഇട്ടു വെക്കുക.

  6. ഇനി മൂന്നു മിനിറ്റു കഴിഞ്ഞു അടപ്പു തുറന്ന് മുകളിൽ നിന്നും ചായ മാത്രം കപ്പിലേക്കൊഴിക്കുക.

  7. അരിച്ചെടുക്കരുത്- ചായപ്പൊടി തനിയെ തിളപ്പിച്ച പാത്രത്തിന്റെ അടിയിൽ ഊറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here